Malayalam Kambi Kathakal – നിങ്ങളിൽ എത്ര പേര് ആ സിനിമ കണ്ടട്ടുണ്ടെന്ന് എനിക്കറിയില്ല. പക്ഷെ എന്റെ ജീവിതവും അങ്ങനെ ഒരു സംഭവത്തിലൂടെ കടന്നു പോയി കൊണ്ടിരിക്കാണ്. സിനിമയുടെ അതേ രീതിയിലല്ല, പക്ഷെ അതിലെ കാതലായ ഒരു കാര്യം എന്റെ ജീവിതത്തിലും സംഭവിച്ചു.
കല്യാണം.! അതുതന്നെ, അതു എന്റെ ജീവിതത്തിലുണ്ടാക്കിയ പൊല്ലാപ്പുകൾ ചെറുതല്ല..!
എന്റെ പേര് മനോജ്, സ്നേഹമുള്ളവർ മനു എന്ന് വിളിയ്ക്കും, തൃശ്ശിവപേരൂർ ജില്ലയിലെ പേരുകേട്ട ഒരു സ്ഥലത്താണ് എന്റെ ജനനം., കുടുംബത്തിലെ നാല് സന്തതികളിലെ രണ്ടാമനാണ് ഞാൻ,
എനിക്ക് നേരെ മുകളിൽ ഒരു ചേട്ടൻ ,
സനോജ് ഇപ്പൊ ഒരു ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അധ്യാപകനാണ് , കൂടെ ഒരു കട്ട സഖാവ് കൂടിയാണ് എന്റെ ചേട്ടൻ, പാർട്ടിയുടെ സജീവ പ്രവർത്തകനും, ഞങ്ങളുടെ മണ്ഡലത്തിലെ പാർട്ടിയുടെ സെക്രട്ടറിയുമാണ് സഖാവ്, എന്റെ അച്ഛൻ സുധാകരൻ മാഷ് ആരുടെയെങ്കിലും മുന്നിൽ ഒന്ന് മുട്ട് മടക്കിയിട്ടുണ്ടെൽ അത് എന്റെ ചേട്ടന്റെ മുന്നിൽ മാത്രമാണ്, അത്കൊണ്ട് തന്നെ എനിക്ക് പുള്ളിയെ അസാമാന്യ ബഹുമാനവും സ്നേഹവുമാണ്,
ഇപ്പൊ കല്യാണം കഴിഞ്ഞു, എട്ടുമാസം കൂടി കഴിഞ്ഞാൽ ഒരു കുട്ടി സഖാവിനെ കൂടി പ്രതീക്ഷിച്ചു ഇരിപ്പാണ് എന്റെ ഏട്ടത്തിയമ്മ സംഗീത ചേച്ചിയും ഏട്ടനും,. പിന്നെ ഇടയ്ക്കു ഞാൻ സൂചിപ്പിച്ചല്ലോ സുധാകരൻ മാഷ്, പുള്ളിയാണ് എന്റെ പിതാമഹൻ, വയസ്സ് ഏതാണ്ട് 55 മറ്റോ ആണ്,
പണ്ട് പട്ടാളത്തിൽ ഷോർട് സർവീസ് കമ്മീഷനു ഭാഗമായി 5 വർഷം സേവനമനുഷ്ഠിച്ചട്ടുണ്ട്,
പിന്നീട് എന്റെ അമ്മാമ്മയുടെയും മറ്റു ബന്ധു മിത്രാതികളുടെയും നിര്ബന്ധം സഹിക്കവ്വയാതെ പുള്ളി പട്ടാളമോഹം ഉപേക്ഷിച്ചു എന്റെ അമ്മ സരോജിനിയെയും കെട്ടി ഇവിടെ കൂടിയതാണ്,
അമ്മവഴിയും അല്ലാതെയും ആവശ്യത്തിലധികം പുരയിടവും, സ്വത്തുവകകളുമായി ഞങ്ങൾക്കു ആവോളം ഉണ്ടായിരുന്നു, ഇപ്പൊ ടൗണിന്റെ ഒത്തനടുവിലായി വാടകയ്ക്ക് വിട്ടു കൊടുത്തിരിക്കുന്ന അഞ്ചു കടകളും, പിന്നെ സ്വന്തമായി ഉള്ള തുണിക്കടയും വേറെ.! അങ്ങനെ പൈസയ്ക്ക് ഒരു മുട്ടുമില്ലാത്ത കുടുംബാന്തരീക്ഷം ആയിരുന്നു എന്റേത്,
ചെറുപ്പത്തിലേ പട്ടാളത്തിൽ പെട്ടുപോയതിന്റെ എല്ലാ ദോഷവും എന്റെ തന്തപ്പടിയ്ക്കു ഉണ്ടായിരുന്നു, രണ്ടാമനായി ഞാൻ ഭൂജാതനായത് മുതൽ എന്നെ ഒരു പട്ടാളക്കാരൻ ആക്കണമെന്നുള്ള അച്ഛന്റെ അടങ്ങാത്ത മോഹത്തിന് ഞാൻ എന്നും ഒരു പാരയായിരുന്നു,
എന്റെ ചേട്ടൻ അമ്മാമ്മയുടെ അരുമ സന്തതി ആയതുകൊണ്ട് പഹയൻ രക്ഷപെട്ടു,
ആയതിനാൽ അച്ഛന്റെ എല്ലാ മോഹകൂപങ്ങളും മൊട്ടിട്ടത് ഈ പാവപ്പെട്ടവന്റെ നെഞ്ചത്തായിരുന്നു, പക്ഷെ ചെറുപ്പം മുതലുള്ള എന്റെ സ്വഭാവവും, പ്രവർത്തികളും അച്ഛന്റെ ആഗ്രഹം ആസ്ഥാനത്തു ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കിയിരുന്നു,
ആയതിനാൽ ഇതിലും വലിയ യുദ്ധങ്ങൾ കണ്ടട്ടുള്ള എന്റെ അച്ഛനുണ്ടോ വിട്ടുകൊടുക്കുന്നു,
അങ്ങനെ മൂന്നാമത്തെ യുദ്ധത്തിൽ ജനിച്ചവനാണു എന്റെ അനിയൻ വിനോജ്, അച്ഛന്റെ തനിപ്പകർപ്പെന്നെല്ലാം പറയാവുന്ന സന്തതി,
അച്ഛന്റെ ആഗ്രഹങ്ങളെ പീരങ്കിയിൽ നിന്ന് പാഞ്ഞ ഉണ്ടപോലെ പറത്തികളഞ്ഞ എന്നോട് അച്ഛൻ പണ്ടുമുതലേ അകന്നു പോയിരുന്നു,
ഇപ്പൊ വീരമർത്താണ്ഡനായി എന്റെ അനിയൻ കൂടി വന്നതോടെ,
ചതുർത്ഥികണ്ട ചന്ദ്രന്റെ കണക്കായി ഞാനും അച്ഛനും തമ്മിലുള്ള ബന്ധം.!
ഞാനതിൽ സത്യത്തിൽ സന്തോഷിച്ചിരുന്നു, അല്ലെങ്കിൽ തന്നെ ആർക്കാണ് ചേതം.!
പിന്നെ വീട്ടിലുള്ള ആകെ ആശ്വാസം അമ്മയാണ്, പഴയ നായർ കുടുംബത്തിലെ സ്ത്രീകളുടെ ഒരു കഴിവും എന്റെ അമ്മയ്ക്കില്ലായിരുന്നു,
ഒരു പഞ്ചപാവം, അച്ഛൻ എന്ത് പറയുന്നോ അതാണ് വേദവാക്യം,
പക്ഷെ അമ്മയുടെ പ്രിയ സന്തതി ഞാനായിരുന്നു, ‘അമ്മ എന്ത് പറഞ്ഞാലും കേൾക്കുന്ന ഒരു പാവം സന്തതി, പക്ഷെ പഠനം മാത്രം എനിയ്ക്കു വഴങ്ങിയില്ല, ചെറുപ്പത്തിൽ 2ആം ക്ലാസ്സുമുതൽ ഞാനതു തെളിയിച്ചു,
അതേ അവസരത്തിൽ പക്ഷെ എന്റെ അച്ഛൻ വീണ്ടും കഴിവ് തെളിയിച്ചു,
അങ്ങനെ എന്റെ കുടുംബത്തിലെ അവസാന സന്തതിയാണ് എന്റെ അനിയത്തി സനൂജ,
അമ്മയുടെ എല്ലാ അഴകും കിട്ടിയ അവൾ,
എനിയ്ക്കു അന്നുതൊട്ടു ഇന്നുവരെ വളരെ പ്രിയപെട്ടവളാണ്,
അവൾക്കു അവളുടെ മൂന്നു ചേട്ടന്മാരിലും ഏറ്റവും പ്രിയപെട്ടവനും ഞാനാണ്,
ഒരു സഹോദരീ-സഹോദര ബന്ധത്തേക്കാളുപരി ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നു,
എന്റെ അനിയൻ വിനോജ് ഞാൻ നേരത്തെ പറഞ്ഞപോലെ എല്ലാ അർത്ഥത്തിലും എനിയ്ക്കു പാരയായിരുന്നു,
അച്ഛനാണേൽ എന്ത് കാര്യത്തിനും അവന്റെ ഭാഗമേ പിടിയ്ക്കുകയും ഉള്ളു,
ആയൊരു അവസരത്തിലെല്ലാം എനിയ്ക്കു കട്ടയ്ക്കു കൂടെ നിന്നട്ടുള്ളത് ഇവളാണ്, സത്യത്തിൽ ഞാനവളിലൂടെ എന്റെ മറ്റൊരു അമ്മയെ വരെ കണ്ടിരുന്നു.!
സ്വതവേ മുൻശുണ്ഠികാരനായിരുന്നെങ്കിലും ഉള്ളുകൊണ്ടു ലോലനായ ഞാൻ വിഷമം വരുമ്പോഴെല്ലാം അവളുടെ അടുത്തേക്കാണ് ഓടി ചെല്ലുക,
എന്നിലും ആറു വയസു ഇളയതെങ്കിലും വളരെ ഭാവ പക്വ്യതയോടെ അവൾ കാര്യങ്ങളെ നേരിടുമായിരുന്നു,
ഞാൻ മുഷ്ടികൊണ്ട് തുടങ്ങിവെക്കുന്ന പലകാര്യങ്ങളും അവളുടെ ഹൃദയം കൊണ്ടവൾ പരിഹാരം കാണുമായിരുന്നു,
അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു അഗാധമായ ബന്ധം ഉടലെടുത്തിരുന്നു,
ഞാൻ അവളുടെ അഭിപ്രായം അറിയാതെ ഒരു പ്രധാന തീരുമാനവും എടുത്തിരുന്നില്ല,
അവൾ ഏതൊരു ചെറിയ കാര്യവും എന്നോട് ചോദിക്കാതെ ചെയ്തിരുന്നുമില്ല, അവൾ പലപ്പോഴും എന്നോട് പറഞ്ഞട്ടുണ്ട് ഞാൻ അവളുടെ ചേട്ടനും, സുഹൃത്തും, അച്ഛനും എല്ലാം ആണെന്ന്.!
ഇതിലും നേരെ തിരിച്ചായിരുന്നു എന്റെ അനിയൻ വിനോജ്, എനിയ്ക്കിട്ടു പണി തരാൻ കിട്ടുന്ന ഒരവസരവും അവൻ പാഴാക്കിയിരുന്നില്ല,
സത്യത്തിൽ എന്റെ അച്ഛന്റെ ഹൃദയത്തിൽ എന്നോടുണ്ടായ ദേഷ്യം ഒരു പരുതിവരെ ആളിക്കത്തിച്ചിരുന്നത് അവനാണ്,
ഇരുപത്തൊന്നാം വയസ്സിൽ പട്ടാളത്തിൽ സെലെഷൻ കിട്ടി അവൻ പോകുന്നത് വരെ അവൻ എനിയ്ക്കൊരു പാരയായിരുന്നു, അവൻ ജീവിതത്തിൽ ആകെ ചെയ്ത നല്ല കാര്യം പട്ടാളത്തിൽ ചേർന്നതാണെന്നാണ് എനിയ്ക്കു തോന്നുന്നത്
ഒരു മൂത്ത ഏട്ടന്റെ എല്ലാ ഹുങ്കുമുണ്ടായിരുന്ന സനോജേട്ടൻ ഇതിലൊന്നും ഞാൻ ഇല്ല എന്ന ഭാവത്തിൽ എപ്പഴും നടക്കുന്നുണ്ടാവും.!
ഇങ്ങെനെയെല്ലാമായി തട്ടിയും മുട്ടിയും ജീവിച്ചു വരുമ്പോഴാണ് എന്റെ ജീവിത്തൽ എല്ലാ മാറ്റങ്ങളും ഉണ്ടാക്കിയ ആ സംഭവം നടക്കുന്നത്
എനിയ്യ്ക്കിപ്പോൾ ഇരുപത്തഞ്ചു വയസ്സ് പ്രായം,
എന്റെ ചേട്ടൻ സനോജിനു ഇരുപത്തെട്ടു, ഏട്ടത്തിയമ്മയും ഞാനും ഒരേ പ്രായമാണ്,
പക്ഷെ സ്ഥാനമൂപ്പുള്ളതു കൊണ്ട് ഏട്ടത്തിയമ്മ എന്ന് വിളിയ്ക്കുന്നു,
എന്റെ പട്ടാളത്തിലുള്ള അനിയന് ഇപ്പോൾ ഇരുപത്തിനാല് വയസ്സ്.,
എന്റെ അനിയത്തിയ്ക്കു പത്തൊൻപതു വയസ്സ്,
അവളിപ്പോ ഞാൻ പഠിച്ച കോളേജിൽ 2ആം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയാണ്,
ഞാനിപ്പോഴും അതെ കോളേജിൽ കൊട്ടകണക്കിനുള്ള സപ്പ്ളികൾ വാരിക്കൂട്ടി എഴുതിക്കൊണ്ടേ ഇരിയ്ക്കുന്നു,
ഇനിയും ഒരു പതിനൊന്നു പേപ്പർ കൂടി കിട്ടിയാൽ ഞാനും ഇഞ്ചി-നീരാവും.!
പക്ഷെ ആ പേപ്പറുകൾ എന്റെ അച്ഛനെപ്പോലെ തന്നെ എന്നോട് അടുക്കാതെ മൂന്നുവർഷമായി ഓടിമാറുന്നു.!
എന്റെ ചേട്ടന്റെ കല്യാണം ഇരുപത്താറാമത്തെ വയസ്സിൽ കഴിഞ്ഞു, എന്റെ കുടുംബപാരമ്പര്യമനുസരിച്ചു ആണ്പിള്ളേര് ഇരുപത്തേഴു വയസ്സിനുള്ളിൽ വിവാഹം കഴിക്കണം,
അങ്ങനെയാണ് പണ്ട് എന്റെ തന്തപ്പടിയെ അമ്മാമ്മ പെടുത്തികളഞ്ഞത് ( പെട്ടത് എന്റെ അമ്മയാണെങ്കിലും ), പിന്നീട് സ്വാഭാവികമായും നറുക്കു വീണത് എനിക്കായിരുന്നു,
പക്ഷെ എഞ്ചിനീയറിംഗ് പൂർത്തിയാക്കി ഒരു ജോലി നേടാതെ എന്റെ കല്യാണം നടത്തില്ല എന്ന് അച്ഛനും ഒറ്റക്കാലിൽ നിന്നു ,
ഉർവശി ശാപം ഉപകാരം എന്ന കണക്കെ ഞാനും അതിനെ പിന്താങ്ങി,
പിന്നീട് നറുക്ക് വീണത് എന്റെ അനിയൻ വിനോജിനാണ് ,
പട്ടാളത്തിൽ കമ്മിഷൻഡ് ഓഫീസറായ ആ ചെറ്റയ്ക്കു കല്യാണങ്ങൾ ചറപറാ വന്നു വീഴാൻ തുടങ്ങി,
പെണ്ണ് കാണാൻ അച്ഛനും അമ്മയും ഏട്ടത്തിയും കൊണ്ടുപോവുന്നത് എന്നെയും പെങ്ങളെയും.,
ഓരോ തവണ ഓരോ സുന്ദരികളെയും കണ്ടു കണ്ടു അവസാനം എന്റെ മനസ്സും ഇളകാൻ തുടങ്ങിയിരുന്നു,
ഈ പെണ്ണുങ്ങളെല്ലാം ഞാൻ പ്രേമിക്കാൻ തപ്പി നടന്നപ്പോൾ എവിടെപ്പോയി ഒളിച്ചിരുന്ന് എന്റെ ദൈവമേ.!
പോരാത്തതിന് ആദ്യം അനിയന്റെ കല്യാണം നടന്നാൽ പിന്നെ എന്റെ നടക്കുന്നതൊക്കെ കണക്കാവും എന്ന എന്റെ കൂട്ടുകാരുടെ ഉപദേശവും.!
അങ്ങനെ എന്റെ അമ്മവഴി ഞാൻ പിന്നെയും അമ്മമ്മയെ ചാക്കിലിട്ടു..
എന്നാൽ എന്റെ ജാതകവും കൊണ്ട് പോയ തന്തപ്പടി വേറൊരു ബോംബുമായിട്ടായാണ് വന്നത്,
എന്റെ ജാതകത്തിൽ ചൊവ്വാദോഷം ഉണ്ടത്രേ.!
പെണ്ണുങ്ങൾക്കല്ലേ അതൊക്കെ ബാധകമവൊള്ളൂ എന്ന എന്റെ ചോദ്യത്തിന് ,
വേറെ ഒരു കുനിഷ്ടു മറുപടിയും,
ഞാൻ അല്ലാതെ കെട്ടിയാൽ കുടുംബം തന്നെ തകരുമെന്നാണ് ജ്യോത്സൻ പറഞ്ഞതത്രെ,
സത്യത്തിൽ ഇത് എന്റെ തന്തപ്പടിയുടെ തന്നെ കുരുട്ടു ബുദ്ധിയാണോ എന്ന് എനിയ്ക്കു സംശയമില്ലാതല്ല,
എന്റെ സഖാവായ ചേട്ടൻ കുറെ എതിർത്ത് നോക്കിയെങ്കിലും ,
എന്റെ ബാക്കിയുള്ള ബന്ധുമിത്രാതികളുടെ കട്ട എതിർപ്പിന് മുന്നിൽ പുള്ളിയും മുട്ടുമടക്കി
” ഏഹ് അവളുടെയും കല്യാണമായോ .!,
അതിനു അവരുമായി അച്ഛൻ അത്ര സുഖത്തിലല്ലാലോ, പിന്നെ എങ്ങനാ പോവുന്നേ ?”
ഞാൻ ഓർത്തു പണ്ട് പത്തിൽ പടിയ്ക്കുമ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നതാണ് വീണ,
അന്നേ കാണാൻ അവൾ അതിസുന്ദരിയായിരുന്നു,
വെള്ളാരം കണ്ണുകളുള്ള ഒരു അപ്സരസ്സു,
പക്ഷെ അവളുടെ കല്യാണം ഇത്ര വൈകാൻ എന്താണാവോ കാരണം.!
അച്ഛനും, അമ്മയുടെ കുടുംബക്കാരുമായി അത്ര രസത്തിലല്ല,
പണ്ട് ഇവളുടെ തന്നെ ചേച്ചിയുടെ കല്യാണത്തിന് പോയപ്പോൾ ഉണ്ടായ ചെറിയ കശപിശ ,
അന്നത് പരിഹരിച്ചിരുന്നെങ്കിലും അച്ഛൻ പിന്നീട് അമ്മയുടെ കുടുംബക്കാരുടെ ആരുടേയും ആവശ്യത്തിന് പോയിരുന്നില്ല
” ഹമ് അതുമുണ്ട്,
പക്ഷെ പുള്ളി ഇത്രടേം വരെ നേരിട്ട് വന്നതുകൊണ്ട് വീട്ടിൽ നിന്ന് ആരെങ്കിലും ചെല്ലണമെന്ന അച്ഛൻ പറഞ്ഞത്,
മിക്കവാറും സനോജേട്ടനും, ചേച്ചിയും കാണും , സംഗീത ചേച്ചിയുടെ കൂട്ടുകാരി കൂടിയ വീണ, പിന്നെ എന്തായാലും ഞാനും പോവുന്നുണ്ട്, നീ വരുന്നുണ്ടോ, വേണേൽ നമുക്ക് അവിടെന്നു ഒരെണ്ണത്തിനെ തപ്പിയെടുക്കാമെടാ നിനക്കായിട്ടു .!”
അവൾ പിന്നെയും എന്നെ നോക്കി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
പക്ഷെ അവള് പറഞ്ഞതിലും കാര്യമുണ്ട്, വീണയെ ഒന്നുകൂടി കാണുകയും ചെയ്യാമല്ലോ , ഇനിയിപ്പോ എന്റെ യോഗത്തിനു അവിടുന്നാണ് ഒരു പെണ്ണിനെ കിട്ടുന്നതെങ്കിലോ.! ഞാൻ എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു, ഇവിടെ പ്രത്യേകിച്ച് വേറെ പണിയൊന്നും ഇല്ലാലോ.!
അങ്ങനെ ഒരു വെള്ളിയാഴ്ച ഞാനും, സനോജേട്ടനും, സംഗീത ചേച്ചിയും, സനൂജയും കൂടെ ഞങ്ങളുടെ കാറിൽ യാത്ര തിരിച്ചു, അച്ഛൻ വരാത്തത് കൊണ്ട് ‘അമ്മ വന്നില്ല,
ചേച്ചി കൺസീവ്ഡ് ആയതുകൊണ്ടാണ് ഇത്ര നീണ്ട യാത്രയായിട്ടും വണ്ടിയെടുത്തത്, ഇതാവുമ്പോൾ ഇടയ്ക്കിടയ്ക്ക് വണ്ടി നിർത്തി നിർത്തി പോവാമല്ലോ, അങ്ങോട്ട് വണ്ടി ഞാനും ചേട്ടനും മാറി മാറിയാണ് ഓടിച്ചത്, വെള്ളിയാഴ്ച വൈകിട്ട് തന്നെ ഞങ്ങൾ അവിടെയെത്തി
ഞങ്ങളെ സ്വീകരിച്ചത് അമ്മാവന്റെ മകനാണ് , അഭി , വീണയുടെ അനിയൻ.!, ഞാൻ വണ്ടി അവരുടെ വീട്ടിലേ പറമ്പിലേക്ക് ഓടിച്ചു കയറ്റിയതും അവൻ ഓടിയെത്തി .!
ഞങ്ങളെ എല്ലാം വളരെ ആഘോഷത്തോടെ അവൻ ഉള്ളിലേയ്ക്ക് കയറ്റിക്കൊണ്ടുപോയി,
ആവശ്യത്തിന് ബിസിനെസ്സുമായി നടക്കുന്ന അമ്മാവൻ നല്ല സെറ്റപ്പിൽ ആണ്,
ഒരു ഇരുനിലയുള്ള നാലുകെട്ട് വീടാണ് അമ്മാവന്റെ,
വളരെ വിശാലമായ പറമ്പിന്റെ ഒരറ്റത്തുള്ള വീട്,
ശെരിക്കും ഗ്രാമാന്തരീക്ഷം അവിടെമാകെ വിളിച്ചോതുന്നുണ്ടായിരുന്നു,
ഞാൻ ചുമ്മാ ആ വീട് മുഴുവൻ നടന്നു കണ്ടു,
പക്ഷെ എന്റെ ശെരിക്കുള്ള ഉദ്ദേശം മറ്റൊന്നായിരുന്നു, വീണയെ ഒന്ന് കാണണം,
പത്താം ക്ലാസിനു ശേഷം അവളെ ഒന്ന് കാണാൻ പറ്റിയിട്ടില്ല,
പക്ഷെ ആ വീടിന്റെ മുക്കും മൂലയും തപ്പിയ എനിയ്ക്കു അവളെ മാത്രം കണ്ടുപിടിക്കാൻ സാധിച്ചില്ല,
ഞാൻ ഒന്നും മിണ്ടാതെ താഴെ ചേട്ടനും അഭിയും ഇരിക്കുന്നിടത്തേയ്ക്കു ചെന്നു ,
അവർ കൊടുമ്പിരികൊണ്ട രാക്ഷ്ട്രീയ ചർച്ചയിലാണ്, രണ്ടു സഖാക്കളും കൂടെ കട്ട പിടിച്ച വാതുവെപ്പ്.!